Home » ഇല്ലിനോയ് സ്‌റ്റേറ്റ് ഹൗസില്‍ സാത്താൻറെ പ്രതിമ സ്ഥാപിച്ചു

ഇല്ലിനോയ് സ്‌റ്റേറ്റ് ഹൗസില്‍ സാത്താൻറെ പ്രതിമ സ്ഥാപിച്ചു

ഇല്ലിനോയ് സ്‌റ്റേറ്റ് ഹൗസില്‍ സാത്താൻറെ പ്രതിമ സ്ഥാപിച്ചു

ഇല്ലിനോയ് സ്‌റ്റേറ്റ് ഹൗസില്‍ സാത്താൻറെ പ്രതിമ സ്ഥാപിച്ചു

സ്പ്രിംഗ് ഫീല്‍സ്: ഇല്ലിനോയ് സ്‌റ്റേറ്റ് ഹൗസിന് മുമ്പില്‍ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി പ്രദര്‍ശിപ്പിച്ച നാറ്റിവിറ്റി സീനിന് സമീപം സാത്താന്യ പ്രതിമ കൂടി സ്ഥാപിക്കുന്നതിന് ചിക്കാഗൊ സാത്താനിക്ക് ടെംബിളിനേ അനുമതി നല്‍കി.

ആപ്പിള്‍ കൈവശം വെച്ചിരിക്കുന്ന ഒരു സ്ത്രീയുടെ കൈപ്പത്തിയാണ് സാത്താനായി രൂപകല്‍പന ചെയ്തിരിക്കുന്നത്. നമുക്ക് ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ സമ്മാനമാണ് അറിവ് എന്നുള്ള അടിക്കുറിപ്പും ഇതിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

മറ്റ് മതസംഘടനകള്‍ക്ക് നല്‍കിയിരിക്കുന്ന അവകാശം സാത്താന്യ ടെംബിളിനും നല്‍കി എന്നാണ് സ്റ്റേറ്റ് സെക്രട്ടി വക്താവ് ഡേവ് ഡ്രൂക്കര്‍ പറഞ്ഞത്.

കാപ്പിറ്റല്‍ റോറ്റന്‍ണ്ട എന്നത് പൊതുസ്ഥലമാണ്, നികുതി ദായകരുടെ പണം ഉപയോഗിക്കാതെ ഇതിന് മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നത് സെന്‍സര്‍ ചെയ്യുന്നതിനുള്ള അധികാരം ഇല്ലാ എന്നാണ് ഡേവിന്റെ അഭിപ്രായം മാത്രമല്ല ഭരണ ഘടന ഫസ്റ്റ് അമന്റ്്‌മെന്റനുസരിച്ച് മനുഷ്യമനസ്സില്‍ ഉണ്ടാകുന്ന വികാരമോ, ചിന്തകളോ പ്രകടിപ്പിക്കുന്നതിനുള്ള അവകാശം നിഷേധിക്കാനാവില്ല എന്നും അദ്ദേഹം പണ്ട് ക്രിസ്തുമസ് അവധി കാലത്ത് ഇങ്ങനെ ഒരു പ്രതിമ സ്ഥാപിച്ചതിനെതിരെ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.

Original Article

Leave a Reply

Your email address will not be published.