Home » ഇന്നത്തെ ഇന്ധനവില

ഇന്നത്തെ ഇന്ധനവില

ഇന്നത്തെ ഇന്ധനവില

ഇന്നത്തെ ഇന്ധനവില

ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര വിപണിയില്‍ ക്രുടോയിലിന്‍റെ വിലയില്‍ വന്ന വ്യതിയാനം രാജ്യാന്തര വിപണിയിലും പ്രകടമായി തുടങ്ങി. കഴിഞ്ഞ കുറേ ദിവസങ്ങളായി മുന്നോട്ട് കുതിക്കുകയായിരുന്നു ഇന്ധനവിലയില്‍ ഇപ്പോള്‍ നേരിയ കുറവ് കാണാനാവുന്നുണ്ട്. എങ്കിലും, കുറച്ച് പൈസയുടെ ഈ വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് അധികം നേട്ടമൊന്നും നല്‍കുന്നില്ല എന്നത് വാസ്തവം തന്നെ.

ഓരോ ദിവസവും കുറച്ച് പൈസകളിലായി വര്‍ധിച്ചിരുന്ന ഇന്ധന വില ഇന്ന് വലിയ തുകയില്‍ എത്തി നില്‍ക്കുകയാണ്. കൂടാതെ ഓരോ ദിവസവും വില മാറുന്ന സാഹചര്യത്തില്‍ ഈ 'നിശബ്ദ' വിലവര്‍ധന ഉപഭോക്താക്കളുടെ ശ്രദ്ധയില്‍പ്പെടുന്നില്ല എന്ന് മാത്രം.

അന്താരാഷ്‌ട്ര വിപണിയില്‍ ക്രുടോയിലിന്‍റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വില വര്‍ധനയില്‍ സുതാര്യത കൈവരുത്താനുമായാണ് സര്‍ക്കാര്‍ ദിനംപ്രതി ഇന്ധനവില ക്രമീകരിക്കുന്നത്.

തിരുവന്തപുരത്ത് ഇന്ന് പെട്രോളിന്‍റെ വില 73.88 രൂപയും ഡീസലിന്‍റെ വില 70.15 രൂപയുമാണ്.

രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ ഇന്ധനവിലകള്‍ താഴെക്കൊടുത്തിരിക്കുന്നു

പെട്രോള്‍ വില:-
ന്യൂഡല്‍ഹി: 70.70
കൊല്‍ക്കത്ത: 72.75
മുംബൈ: 76.28
ചെന്നൈ: 73.34

ഡീസല്‍ വില:-
ന്യൂഡല്‍ഹി: 65.30
കൊല്‍ക്കത്ത: 67.03
മുംബൈ: 68.32
ചെന്നൈ: 68.94

https://www.iocl.com/TotalProductList.aspx

Original Article

Leave a Reply

Your email address will not be published.