Home » അശ്ലീല വീഡിയോ സംഭാഷണം; വിദ്യാര്‍ഥി അറസ്റ്റില്‍

അശ്ലീല വീഡിയോ സംഭാഷണം; വിദ്യാര്‍ഥി അറസ്റ്റില്‍

അശ്ലീല വീഡിയോ സംഭാഷണം; വിദ്യാര്‍ഥി അറസ്റ്റില്‍

അശ്ലീല വീഡിയോ സംഭാഷണം; വിദ്യാര്‍ഥി അറസ്റ്റില്‍

ഇന്‍ഡോര്‍: അദ്ധ്യാപികയോട് വാട്‌സാപ്പിലൂടെ അശ്ലീല വീഡിയോ സംഭാഷണം നടത്താന്‍ ശ്രമിച്ച കോളേജ് വിദ്യാര്‍ഥിയെ മധ്യപ്രദേശ് പോലീസിന്‍റെ സൈബര്‍ സെല്‍ അറസ്റ്റുചെയ്തു. രോഹിത് സോണിയെന്ന പത്തൊന്‍പത് വയസ്സുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

രാജസ്ഥാനില്‍ നിന്നും മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിനാണ് രോഹിത് സോണി മധ്യപ്രദേശിലെത്തിയത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ഉപയോഗിച്ച് സ്വന്തം നമ്പര്‍ മറച്ചുവെച്ചാണ്‌ യുവാവ് വീഡിയോ സംഭാഷണം നടത്താന്‍ ശ്രമിച്ചത്.

ആദ്യം അമേരിക്കയിലെ നമ്പറില്‍ നിന്നാണ് ഫോണ്‍ വരുന്നതെന്ന് അദ്ധ്യാപികയെ തെറ്റിദ്ധരിപ്പിച്ചു. അവര്‍ ഈ നമ്പര്‍ ബ്ലോക്ക്‌ ചെയ്തതോടെയാണ് ആപ്പ് ഉപയോഗിച്ച് മറ്റൊരു നമ്പരില്‍ നിന്ന് വീണ്ടും ശ്രമിച്ചു. ഇതോടെ അദ്ധ്യാപിക പരാതിയുമായി പൊലീസിനെ സമീപിച്ചു.

പൊലീസ് അന്വേഷണത്തിനന്‍റെ ഭാഗമായി വാട്‌സ് ആപ്പ് ഇന്ത്യയുടെ സഹായം തേടിയെങ്കിലും ഉപയോഗമുണ്ടായില്ല. തുടര്‍ന്ന്‍ അമേരിക്കയിലെ ഒരു കമ്പനി ആസ്ഥാനവുമായി ബന്ധപ്പെട്ടാണ് പൊലീസ് വിവരം ശേഖരിച്ചത്. അദ്ധ്യാപികയെ ശല്യം ചെയ്തത് ഇയാള്‍ ആണെന്ന് ഉറപ്പിച്ചതിന് ശേഷമാണ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്.

ഇത് ആദ്യമായിട്ടല്ലയെന്നും ഇതിന് മുന്‍പ് ഒരുപാട് സ്ത്രീകളെ ശല്യം ചെയ്തിട്ടുണ്ടെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ഐ.ടി നിയമത്തിലെയും വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്.

Original Article

Leave a Reply

Your email address will not be published.