Home » അവഞ്ചേഴ്സ് ക്ലൈമാക്സിലേക്ക്; നാലാം ഭാഗം ട്രെയിലറെത്തി

അവഞ്ചേഴ്സ് ക്ലൈമാക്സിലേക്ക്; നാലാം ഭാഗം ട്രെയിലറെത്തി

അവഞ്ചേഴ്സ് ക്ലൈമാക്സിലേക്ക്; നാലാം ഭാഗം ട്രെയിലറെത്തി

ലോകമെമ്പാടുമുള്ള സിനിമ പ്രേമികളുടെ ഹരമാണ് മാ‍ർവൽ സിനിമകൾ. അവഞ്ചേഴ്സ് സീരിസിലെ ചിത്രങ്ങൾക്കായി കാത്തിരിപ്പിലാണ് ലോകം. ഇപ്പോഴിതാ അവഞ്ചേഴ്‌സ് നാലാം ഭാഗവും ഇൻഫിനിറ്റിവാറിൻ്റെ തുടർച്ചയുമായ ‘എന്‍ഡ് ഗെയിം ട്രെയില‍ർ പുറത്തിറങ്ങി. 2019 ഏപ്രിലിൽ ചിത്രം തീയേറ്ററുകളിലെത്തും. ഇൻഫിനിറ്റി വാറിൽ താനോസെന്ന വില്ലൻ കഥാപാത്രവുമായി ഏറ്റുമുട്ടി സൂപ്പ‍ർ ഹീറോകൾ പരാജയപ്പെട്ടിരുന്നു
X
എന്നാൽ എൻഡ് ഗെയിമിൽ സൂപ്പ‍ർ ഹീറോകളുടെ ആധിപത്യമായിരിക്കുമെന്നാണ് ട്രെയിലറിൽ നിന്നുള്ള സൂചന. മാത്രമല്ല എൻഡ് ഗെയിമോടെ സീരീസ് അവസാനിക്കാനും സാധ്യതയുണ്ട്. റസ്സോ സഹോദരങ്ങള്‍ സംവിധാനം ചെയ്യുന്ന ചിത്രം ലോകം മുഴുവൻ വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോസ് പ്രദര്‍ശനത്തിനെത്തിക്കും. അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ ഇന്ത്യൻ ബോക്സോഫീസുകളിൽ നിന്ന് മാത്രം കോടികളാണ് നേടിയത്. അവഞ്ചേഴ്‌സ് നാലാംഭാഗത്തിലൂടെ ഗംഭീര ക്ലൈമാക്സിനായി കാത്തിരിക്കുകയാണ് സിനിമ ലോകംOriginal Article

Leave a Reply

Your email address will not be published.