വാട്സാപ്പിന്റെ ഐഓഎസ്, ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ഡാര്‍ക്ക് മോഡ് വരുന്നു
വാട്സാപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളില്‍ ഡാര്‍ക്ക് മോഡ് താമിസിയാതെ എത്തുമെന്ന് റിപ്പോര്‍ട്ട്. വാബീറ്റാ ഇന്‍ഫോയാണ് ഈ വിവരം പുറത്തുവിടുന്നത്. ഈ ഫീച്ചര്‍ ഇപ്പോള്‍ നിര്‍മാണ ഘട്ടത്തിലാണ്. ഡാര്‍ക്ക് മോഡ് അവതരിപ്പിക്കാനുള്ള വാട്സാപ്പിന്റെ പദ്ധതിയെ കുറിച്ച് വാബീറ്റാ ഇന്‍ഫോ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രാത്രികാലങ്ങളിലെ സ്മാര്‍ട്ഫോണ്‍ ഉപയോഗം സുഗമമാക്കുന്നതിനും കണ്ണുകളുടെ ആയാസം കുറയ്ക്കുന്നതിനുമാണ് വാട്സാപ്പ് ഡാര്‍ക്ക് മോഡ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഓഎല്‍ഇഡി ഡിസ്പ്ലേകളില്‍ ഇത് ഏറെ ആകര്‍ഷകമാകും. കാരണം മറ്റ് ഡിസ്പ്ലേകളേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ കറുപ്പ് നിറം പ്രദര്‍ശിപ്പിക്കാന്‍ ഓഎല്‍ഇഡി പാനലിനാവും.
ഇത് കൂടാതെ ആന്‍ഡ്രോയിഡ് ഫോണുകളുടെ ബാറ്ററി ശേഷി വര്‍ധിപ്പിക്കാനും ബ്ലാക്ക് മോഡ് കൊണ്ട് സാധിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആപ്പുകള്‍ ഉപയോഗിക്കുന്ന നിറങ്ങളും ബാറ്റി ശേഷിയെ ബാധിക്കുന്നുണ്ട്. തെളിച്ചം കൂടുതലുള്ള നിറങ്ങള്‍ ഫോണ്‍ ബാറ്ററി കൂടുതല്‍ ഉപയോഗിക്കുന്നു. വാട്സാപ്പില്‍ വരുന്ന ഡാര്‍ക്ക് മോഡ് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുന്നത് കൂടാതെ ബാറ്ററി ശേഷിയും മെച്ചപ്പെടുത്തും.
നേരത്തെ ഫെയ്സ്ബുക്ക് മെസഞ്ചര്‍ ആപ്ലിക്കേഷനില്‍ ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചിതാണ്. ഈ വര്‍ഷം തന്നെയാണ് യൂട്യൂബും ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് വേണ്ടി ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചത്.
Content Highlights: whatsapp darkmode on ios android


Leave a Reply
You must be logged in to post a comment.